കാറ്റിന്‍റെ കനിവും കണ്ണീരിന്‍റെ മഴയും

Sunday, August 27, 2006

തേങ്ങുന്നതാരോ......

തേങ്ങുന്നതാരോ രാപ്പാടി കാറ്റോ...

വിതും‌മ്പി നില്‍ക്കും സ്നേഹപൂവ്വേ
വിധിച്ചതാരീ വിരഹം
കൊതിച്ചതെല്ലാം നേടാതൊടുവില്‍
അകന്നു പോയോ ശലഭം...

തീരമകലെ ദൂരമകലെ
ചിറകു തളരും മോഹമകലെ
അകലെ നീ....
ഇതാ ഇതാ ഈ കണ്ണീര്‍ നദിയില്
‍മറഞ്ഞു പോയെന്‍ സ്വപ്നം
നിലാ കിനാവിന്‍ കോടകാറ്റി‌‌ല്‍
‍പൊലിഞ്ഞു പൊയതു രാഗം
ഏകാന്തമല്ലേ ശോകാന്തമല്ലേ....

നോവുകള്‍ക്കു കാലം മെല്ലെ താരാട്ടുമോ
ഓര്‍മ്മകള്‍ക്കു നെഞ്ചില്‍ എന്നും തേനൂട്ടുമോ...
ശോകമാണു സ്‌നേഹമെന്ന് കാറ്റ് മൂളിയോ
മൂകമായ നൊമ്പരങ്ങള്‍ നീങ്ങി നിന്നുവോ....

ജീവന്റെ ആശാനാളം മായുന്നുവോ
മുറിവേറ്റ നെഞ്ചം മെല്ലെ തേങ്ങുന്നുവോ
കനവും നിനവും സുഖമായിടുവാന്‍
ഇനിയും വരുമോ ഇതിലേ...
ഇതാ ഇതാഈ കണ്ണീര്‍ നദിയില്‍
മറഞ്ഞു പോയെന്‍ സ്വപ്നം
നിലാ കിനാവിന്‍ കോടകാറ്റില്‍
പൊലിഞ്ഞു പോയതു രാഗം....
തീരമകലേ ദൂരമകലേ
ചിറകു തളരും മോഹമകലെ... അകലെ നീ....

മാഞ്ഞു പോയ മേഘജാലം ഒത്തുചേരുമോ...
നീറി നില്‍ക്കും മാനസത്തില്‍ പെയ്തു വീഴുമോ...
കൂട്ടിലുള്ള പൈങ്കിളിക്ക്‌ കരളു കുളിരുമോ
കാത്തിരുന്ന നല്ലകാലം ഇനിയുമകലെയോ
വേരറ്റ മൊഹാരണ്യം തേങ്ങുന്നുവോ...
വേറിട്ട താരാനാളം മായുന്നുവോ...
ഇരവും പകലും എന്നോര്‍മ്മകളില്‍
ഇടവും വലവും നിറയെ നീ...

ഇതാ ഇതാ ഈ കണ്ണീര്‍ നദിയില്‍
മറഞ്ഞു പോയെന്‍ സ്വപ്നം
നിലാ കിനാവിന്‍ കോടകാറ്റില്‍
പൊലിഞ്ഞു പോയതു രാഗം....
ഏകാന്തമല്ലേ ശോകാന്തമല്ലേ....

Saturday, August 26, 2006

ഇന്നുമെന്റെ കണ്ണുനീരില്‍

ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഈറന്‍ മുകില്‍ മാലകളില്‍ ഇന്ദ്രധനുസ്സെന്നപൊലെ
സ്വര്‍ണ്ണമല്ലി നൃത്തമാടും നാളെയുമെന്‍ പൂവനത്തില്
‍തെന്നല്‍ കൈ ചെര്‍ത്തുവെക്കുംപൂക്കുന്ന പൊന്‍പണം പോല്‍
നിന്‍പ്രണയ പൂ കരിഞ്ഞ പൂമ്പൊടികള്‍ ചിറകിലേന്തി
എന്റെ ഗാന പൂത്തുമ്പികള്‍ നിന്നധരം തേടിവരും
ഈ വഴിയില്‍ ഇഴകള്‍ നെയ്യും സാന്ധ്യനിലാ ശോഭകളില്
‍ഞാലിപ്പൂവന്‍ വാഴതോക്കല്‍ തെന്‍ താലിയുയര്‍ത്തിടുമ്പോള്
‍നീയരികിലില്ലയെങ്കിലെന്തു നിന്റെ നിശ്വാസങ്ങള്‍
രാഗമാലയാക്കിവരും കറ്റെന്നെ തഴുകുമല്ലോ

Friday, August 25, 2006

വികാര നൌകയുമായ്‌

വികാര നൌകയുമായ്‌ തിരമാലകലാടിയുലഞ്ഞൂ
കണ്ണീരുപ്പു കലര്‍ന്നൊരു മണലില്‍ വേളിപ്പുടവ വിതുമ്പി
രാക്കിളി പൊന്മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ
നിന്‍ മൗനം... പിന്‍ വിളിയാണോ...

വെണ്‍നുര വന്നു തലൊടുമ്പോള്‍ തടശില അലിയുകയായിരുന്നോ...
പൂമീന്‍ തേടിയ ചെമ്പിലരയന്‍ ദൂരെ തുഴയെറിയുമ്പോള്‍
‍തീരവും പൂക്കളും കാണാക്കരയില്‍ മറയുകയായിരുന്നു
രാക്കിളി പൊന്മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ
നിന്‍ മൗനം... പിന്‍ വിളിയാണോ...

ഞാനറിയാതെ നിന്‍ പൂമിഴിതുമ്പില്‍ കൗതുകമുണരുകയായിരുന്നു
എന്നിളം കൊമ്പില്‍ നീ പാടാതിരുന്നെങ്ങില്‍ എന്‍ ജന്മം പാഴ്മരമായേനേ
ഇലകളും കനികളും മരതക വര്‍ണ്ണവും വെറുതെ മറഞ്ഞേനേ
രാക്കിളി പൊന്മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണൊ
നിന്‍ മൗനം... പിന്‍ വിളിയാണോ...

Thursday, August 24, 2006

എന്റെ പെണ്‍കുട്ടി...


എന്റെ പ്രിയപ്പെട്ടവളുടെ ഓര്‍മ്മകള്‍ക്ക് മുന്‍പിലാണു ഞാനിപ്പോള്‍.... കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളെ നെഞ്ചോടു ചേര്‍ത്ത് കൊതി തീരും മുന്‍പ് എന്നെ തനിച്ചാക്കി യാത്രയായ എന്റെ പെണ്‍കുട്ടി... മിഴിനീരുണങ്ങാത്ത രാത്രികളില്‍ എനിക്കൊപ്പമിരുന്ന് കരയാന്‍ കൂടി അവളിപ്പോള്‍ വരാറില്ല... അവളുടെ ഇഷ്ടങ്ങളൊക്കെ എനിക്കിപ്പോഴും പ്രിയപ്പെട്ടതാണ്... അവള്‍ കണ്ട സ്വപ്നങ്ങളും, നിലാവും, രാത്രിയും, കുളിര്‍ക്കാറ്റും എല്ലാമെല്ലാം....

ഇരിങ്ങണ്ണൂര്‍ ഭരത പിഷാരടി


കണ്ണടച്ചു പ്രാര്‍ഥിച്ചു നില്‍ക്കുന്ന ഒരു കല്യാണസൗഗന്തിക പൂവായിരുന്നു മീര. ആവളുടെ മനസ്സിലെക്കു പ്രണയത്തിന്റെ പനിനീര്‍ നിലാവിറ്റിച്ചു കൊടുത്തതു ഭരത പിഷാരടിയായിരുന്നു. കാലടി ജഗത്ഗുരു ശങ്കര സര്‍വകലാശാലയില്‍ വേദാന്തം പഠിപ്പിക്കുന്ന പ്രൊഫ. ഇരിങ്ങണ്ണൂര്‍ ഭരത പിഷാരടി. ആകാശവും മേഘവും പോലെ, അലകടലും അന്തി നിലാവും പോലെ, പ്രണയത്തിന്റെയും പ്രസാദത്തിന്റെയും മേച്ചില്‍പുറങ്ങളില്‍ അവര്‍ അലഞ്ഞു നടന്നു... കാറ്റിന്റെ കനിവും, കണ്ണീരിന്റെ മഴയും നനഞ്ഞ്‌ അങ്ങിനെ.. അങ്ങിനെ...