കാറ്റിന്‍റെ കനിവും കണ്ണീരിന്‍റെ മഴയും

Sunday, September 24, 2006

എല്ലാമറിയുന്നൊരമ്മേ

എല്ലാമറിയുന്നൊരമ്മേ എന്റെ വല്ലായ്മ നീയറിയില്ലേ...
വല്ലാതെ ഞാനലയുന്നീ ഘോര സംസാരമാം സാഗരത്തില്‍...

ഇല്ല മറ്റാരുമീ വാഴ്വില്‍ എന്റെ അല്ലലകറ്റുവാനമ്മേ
എത്രനാളീവിധമമ്മേ ഞാനീ ദുഃഖഭാണ്ഡം ചുമക്കേണ്ടു...

പ്രേമസ്വരൂപിണിയമ്മേ എന്നില്‍ കാരുണ്യം തൂവുകയില്ലേ...
അല്ലും പകലുമെന്റമ്മേ വന്നെന്‍ ഉള്ളില്‍ വിളങ്ങണമമ്മേ.

വേദാന്തവേദിയല്ലമ്മേ അവിവേകിയായുള്ളൊരു പൈതല്‍
മാതാവു നീയമൃതാനന്ദമയ പാലൂട്ടി നിര്‍വൃതിയേകൂ...

0 പിന്മൊഴികള്‍ :

Post a Comment

<< Home