കാറ്റിന്‍റെ കനിവും കണ്ണീരിന്‍റെ മഴയും

Wednesday, September 13, 2006

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
എന്തിനു നീയെന്നെ വിട്ടകന്നു
എവിടെയോ പോയ്‌ മറഞ്ഞു...

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
എന്തിനു നീയെന്നെ വിട്ടയച്ചു
ആകലാന്‍ അനുവദിച്ചു...
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍...
സ്നേഹിച്ചിരുന്നെങ്കില്‍...

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്
‍എല്ലാം സഹിച്ചു നീ എന്തേ ദൂരേ മാറി അകന്നു നിന്നു
മൗനമായ്‌ മാറി അകന്നു നിന്നു
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
എല്ലാമറിഞ്ഞ നീ എന്തെ എന്നെ മാടി വിളിച്ചില്ല
ഒരിക്കലും അരുതെന്നു പറഞ്ഞില്ല
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
സ്നേഹിച്ചിരുന്നെങ്കില്‍...

അരുതേ എന്നൊരു വാക്കു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍
അകലാതിരുന്നേനെ ഒരുനാളും അകലാതിരുന്നേനെ
നിന്നരികില്‍ തല ചായ്ച്ചുറങ്ങിയേനെ
ആ മാറിന്‍ ചൂടെറ്റുണര്‍ന്നേനെ
ആ ഹൃദയത്തിന്‍ സ്പന്ദനമായ്‌ മാറിയേനെ ഞാന്‍

അരുതേ എന്നു പറഞ്ഞില്ല എങ്കിലും
എന്തേ അരികില്‍ നീ വന്നില്ല
മടിയില്‍ തല ചായ്ച്ചുറങ്ങീല
എന്‍ മാറിന്‍ ചൂടേറ്റുണര്‍ന്നീല
എന്‍ ഹൃദയത്തിന്‍ സ്പന്ദനമായ്‌ മാറിയില്ല
നീ ഒരിക്കലും സ്പന്ദനമായ്‌ മാറിയില്ല
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
സ്നേഹിച്ചിരുന്നെങ്കില്‍...

സ്വന്തം സ്വപ്നമായ്‌ മാറും വിധിയുടെ
കളിയരങ്ങല്ലെ ജീവിതം...
അന്നു ഞാന്‍ പടിയ പട്ടിന്റെ പല്ലവി
അറിയാതെ ഞനിന്നൊര്‍ത്തുപോയി...
നിനക്കയ്‌ തോഴി പുനര്‍ജ്ജനിക്കാം
ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം
(ഇത്രമേല്‍)

8 പിന്മൊഴികള്‍ :

  • At 4:10 AM, Blogger സു | Su said…

    ഇത് ശരിക്കുള്ളൊരു പാട്ടാവും.

     
  • At 4:49 AM, Blogger ശാലിനി said…

    ഇതിന്റെ കോപ്പിറൈറ്റ് ഈസ്റ്റ് കോസ്റ്റ് വിജയനാണ്. അദ്ദേഹത്തിന്റെ ആല്‍ബത്തില്‍ നിന്ന് ഇദ്ദേഹം എടുത്തതാണ്.

     
  • At 4:56 AM, Blogger kusruthikkutukka said…

    ഇതു ആരു എപ്പോള്‍ എന്തിനെഴുതി?
    ഇതിന്റെ ഓഡിയൊ എവിടെ ? വീഡിയൊ എവിടെ?

     
  • At 9:57 AM, Blogger ഇരിങ്ങണ്ണൂര്‍ said…

    ശാലിനി പറഞ്ഞതു ശരിയാ, ഇത് ഈസ്റ്റ്കോസ്റ്റ് വിജയന്റെ ആല്‍ബത്തില്‍നിന്നെടുത്തതു തന്നെയാ... നല്ല പാട്ട് അല്ലേ... ആല്‍ബം : സ്വന്തം.

     
  • At 12:12 PM, Blogger അനംഗാരി said…

    ഇരിങ്ങണ്ണൂരെ, മറ്റുള്ളവരുടെ കൃതികള്‍ പകര്‍ത്തുമ്പോള്‍ അത് ആരെഴുതുയതാണെന്ന് പറയണം. പ്രത്യേകിച്ച് പകര്‍പ്പവകാശങ്ങള്‍ ഉള്ള കൃതികള്‍ ആകുമ്പോള്‍. ഇരിങ്ങണ്ണൂര്‍ അതു ചെയ്തു കാണുന്നില്ല. ഇനി ശ്രദ്ധിക്കുമല്ലോ?
    ഭാവുകങ്ങള്‍.

     
  • At 12:14 AM, Blogger ശാലിനി said…

    നിനക്കായ്, ആദ്യമായ്, ഓര്‍മ്മയ്ക്കായി,സ്വന്തം.. ഈ കാസറ്റുകളോക്കെ എന്റെ കൈയ്യിലുണ്ട്, പ്രണയപശ്ചാത്തലം ഉള്ളതുകൊണ്ടാവാം, എനിക്കിഷ്ടമാണ് ഈ പാട്ടുകളെല്ലാം.

    നിനക്കായ് എന്ന ആല്‍ബത്തിലെ പാട്ടുകള്‍ കേള്‍ക്കേണ്ടവര്‍ -http://www.malayalavedhi.com/Music/Music.php?q=f&f=%2FALbums____ - ഇവിടെ പൊയി കേള്‍ക്കുക.

     
  • At 1:46 AM, Blogger ഇരിങ്ങണ്ണൂര്‍ said…

    പിന്മൊഴികള്‍ എഴുതിയ എല്ലാവര്‍ക്കും നന്ദി... അനംഗാരീ, എഴുതിയത് ആരാണെന്നോ, സംഗീതം നല്‍കിയത് ആരാണെന്നോ അറിഞ്ഞിട്ടൊന്നുമല്ലാ ഈ ഗാനങ്ങള്‍ ബ്ലോഗിലിടുന്നത്, നല്ല പ്രണയഗാനങ്ങള്‍ എനിക്കിഷ്ടമാണ് (ഒത്തിരി പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നതുകൊണ്ടാകാം), അതുകൊണ്ട് സമയം കിട്ടുമ്പോല്‍ ഞാന്‍ അതെല്ലാം ബ്ലോഗില്‍ എഴുതുന്നു. ഇനിമുതല്‍ ഞാന്‍ ആരാണ് രചന, അല്ലെങ്കില്‍ സംഗീതം എന്നുകൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം... അനംഗാരിയുടെ പിന്മൊഴികള്‍ക്കു നന്ദി... ഒരു സംശയം അനംഗാരി എന്ന വാക്കിന്റെ അര്‍ത്ഥം എന്താ?

     
  • At 8:02 PM, Blogger അനംഗാരി said…

    ഇരിങ്ങണ്ണൂരെ, സംസ്കൃതം അദ്ധ്യാപകനല്ലെ?.അനംഗാരിയുടെ അര്‍ത്ഥം അറിയില്ല എന്ന് പറഞ്ഞ് എന്നെ കളിയാക്കുകയാണോ?

     

Post a Comment

<< Home