കാറ്റിന്‍റെ കനിവും കണ്ണീരിന്‍റെ മഴയും

Friday, September 29, 2006

തുമ്പീ വാ.....

ല..ല..ല..ല

തുമ്പി വാ തുമ്പക്കുടത്തിന്‍
തുഞ്ചത്തായ്‌ ഊഞ്ഞാലിടാം (തുമ്പി...)

ആകാശ പൊന്നാലിനിലകളില്‍
ആഴത്തില്‍ തൊട്ടേ വരാം (ആകശ...)
(തുമ്പി...2)

ല..ലാ..ല..ലാ...ല.. ല..ല..ല..ല..
ല.. ലാ..ലാ...ല ലാ.. ലാ.. ല.. ല..

മന്ത്രത്താല്‍ പായുന്ന കുതിരയെ
മണിക്ക്യ കയ്യാല്‍ തൊടാം...(1)

ഗന്ധര്‍വ്വന്‍ പടുന്ന മതിലക
മന്ദാരം പൂവിട്ട തണലില്‍...(1)

ഊഞ്ഞാലേ പാടാമോ (1)

മനത്തെ മാമന്റെ തളികയില്‍
മാമുണ്ണാന്‍ പോകാമൊ നമുക്കിനി
തുമ്പി വാ തുമ്പക്കുടത്തിന്‍
തുഞ്ചത്തയ്‌ ഊഞ്ഞാലിടാം
ആകാശ പൊന്നാലിനിലകളില്‍
ആഴത്തില്‍ തൊട്ടേ വരാം (തുമ്പി...)

പണ്ടത്തെ പാട്ടിന്റെ വരികള്‍
ചുണ്ടത്തും തേന്‍തുള്ളിയായ്‌..(1)

കല്‍ക്കണ്ട കുന്നിന്റെ മുകളില്‌
കാക്കാത്തി മേയുന്ന തണലില്‌..(1)
ഊഞ്ഞാലേ പാടിപ്പോ

ആ കയ്യില്‍ ഈ കയ്യിലൊരു പിടി
കൈക്കാത്ത നെല്ലിക്ക മണി തരൂ
തുമ്പീ വാ തുമ്പക്കുടത്തിന്‍
തുഞ്ചത്തായ്‌ ഊഞ്ഞാലിടാം
ആകാശ പൊന്നാലിനിലകളില്‍
ആഴത്തില്‍ തൊട്ടേ വരാം....

ല..ലാ..ല..ലാ...ല.. ല..ല..ല..ല..
ല.. ലാ..ലാ...ല ലാ.. ലാ.. ല.. ല..

7 പിന്മൊഴികള്‍ :

Post a Comment

<< Home