കാറ്റിന്‍റെ കനിവും കണ്ണീരിന്‍റെ മഴയും

Friday, September 29, 2006

തുമ്പീ വാ.....

ല..ല..ല..ല

തുമ്പി വാ തുമ്പക്കുടത്തിന്‍
തുഞ്ചത്തായ്‌ ഊഞ്ഞാലിടാം (തുമ്പി...)

ആകാശ പൊന്നാലിനിലകളില്‍
ആഴത്തില്‍ തൊട്ടേ വരാം (ആകശ...)
(തുമ്പി...2)

ല..ലാ..ല..ലാ...ല.. ല..ല..ല..ല..
ല.. ലാ..ലാ...ല ലാ.. ലാ.. ല.. ല..

മന്ത്രത്താല്‍ പായുന്ന കുതിരയെ
മണിക്ക്യ കയ്യാല്‍ തൊടാം...(1)

ഗന്ധര്‍വ്വന്‍ പടുന്ന മതിലക
മന്ദാരം പൂവിട്ട തണലില്‍...(1)

ഊഞ്ഞാലേ പാടാമോ (1)

മനത്തെ മാമന്റെ തളികയില്‍
മാമുണ്ണാന്‍ പോകാമൊ നമുക്കിനി
തുമ്പി വാ തുമ്പക്കുടത്തിന്‍
തുഞ്ചത്തയ്‌ ഊഞ്ഞാലിടാം
ആകാശ പൊന്നാലിനിലകളില്‍
ആഴത്തില്‍ തൊട്ടേ വരാം (തുമ്പി...)

പണ്ടത്തെ പാട്ടിന്റെ വരികള്‍
ചുണ്ടത്തും തേന്‍തുള്ളിയായ്‌..(1)

കല്‍ക്കണ്ട കുന്നിന്റെ മുകളില്‌
കാക്കാത്തി മേയുന്ന തണലില്‌..(1)
ഊഞ്ഞാലേ പാടിപ്പോ

ആ കയ്യില്‍ ഈ കയ്യിലൊരു പിടി
കൈക്കാത്ത നെല്ലിക്ക മണി തരൂ
തുമ്പീ വാ തുമ്പക്കുടത്തിന്‍
തുഞ്ചത്തായ്‌ ഊഞ്ഞാലിടാം
ആകാശ പൊന്നാലിനിലകളില്‍
ആഴത്തില്‍ തൊട്ടേ വരാം....

ല..ലാ..ല..ലാ...ല.. ല..ല..ല..ല..
ല.. ലാ..ലാ...ല ലാ.. ലാ.. ല.. ല..

Sunday, September 24, 2006

എല്ലാമറിയുന്നൊരമ്മേ

എല്ലാമറിയുന്നൊരമ്മേ എന്റെ വല്ലായ്മ നീയറിയില്ലേ...
വല്ലാതെ ഞാനലയുന്നീ ഘോര സംസാരമാം സാഗരത്തില്‍...

ഇല്ല മറ്റാരുമീ വാഴ്വില്‍ എന്റെ അല്ലലകറ്റുവാനമ്മേ
എത്രനാളീവിധമമ്മേ ഞാനീ ദുഃഖഭാണ്ഡം ചുമക്കേണ്ടു...

പ്രേമസ്വരൂപിണിയമ്മേ എന്നില്‍ കാരുണ്യം തൂവുകയില്ലേ...
അല്ലും പകലുമെന്റമ്മേ വന്നെന്‍ ഉള്ളില്‍ വിളങ്ങണമമ്മേ.

വേദാന്തവേദിയല്ലമ്മേ അവിവേകിയായുള്ളൊരു പൈതല്‍
മാതാവു നീയമൃതാനന്ദമയ പാലൂട്ടി നിര്‍വൃതിയേകൂ...

വേഴാമ്പല്‍ കേഴും

ല..ല.ല.ലാ..ലാ..ല..ല.ല.ലാ..ലാ..ല...
വേഴാമ്പല്‍ കേഴും വേനല്‍ കുടീരം നീ
ഏകാകിനി നിന്നൊര്‍മ്മകള്‍
ഏതോ നിഴല്‍ ചിത്രങ്ങളായ്‌
ല..ല..ല..ല..ല..ലാ..ല..ലാ..

ഈ വഴി ഹേമന്തമെത്ര വന്നു
ഈറനുടുത്തു കൈ കൂപ്പി നിന്നു
എത്ര വസന്തങ്ങള്‍ നിന്റെ മുന്നില്‍
പുഷ്പ പാത്രങ്ങളില്‍ തേന്‍ പകര്‍ന്നു
മായികാ മോഹമായ്‌ മാരിവില്‍ മാലയായ്‌
മയുന്നുവോ മയുന്നുവോ
ഒര്‍മ്മകള്‍ കേഴുന്നുവോ (വേഴാമ്പല്‍)
ല..ല.ല.ലാ..ലാ..ല..ല.ല.ലാ..ലാ..ല...

ജീവനില്‍ കണ്ണുനീര്‍ വാര്‍ത്തു നില്‍ക്കും
ഈ വെറും ഒര്‍മ്മകള്‍ കാത്തു വെക്കും
ജീവിതം തുള്ളി തുടിച്ചു നില്‍ക്കും
പൂവിതള്‍ തുമ്പിലെ തുള്ളിപോലെ
വാരിളം പൂവുകള്‍ വാടി വീണാലുമീ
വടികളില്‍ വണ്ടുകള്‍ ഒര്‍മ്മകള്‍ പറുന്നുവോ (വേഴാമ്പല്‍)

Saturday, September 16, 2006

പാതിരാ താരങ്ങളെ.. എന്നൊടു നീ മിണ്ടീലയോ..

കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമേ..

കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമേ..
സൂര്യനെ.. ധ്യാനിക്കുമീ പൂപോലെ ഞാന്‍ മിഴിപൂട്ടവേ..

സൂര്യനെ.. ധ്യാനിക്കുമീ പൂപോലെ ഞാന്‍ മിഴിപൂട്ടവേ..

വേനല്‍കൊല്ലും നെറുകില്‍ മെല്ലെ നീ തൊട്ടു
കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമേ..

കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമേ..

പാതിരാ താരങ്ങളെ.. എന്നൊടു നീ മിണ്ടീലയോ..

പാതിരാ താരങ്ങളെ.. എന്നൊടു നീ മിണ്ടീലയോ..

എന്തേ.. ഇന്നെന്‍ കവിളില്‍ മെല്ലെ നീ തൊട്ടൂ.

കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമേ...

ചിത്രം: പുനരധിവാസം

Friday, September 15, 2006

എന്റെ ഓര്‍മ്മയില്‍ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ

ആയിരം കണ്ണുമായ്‌ കാത്തിരുന്നു നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു
പൈങ്കിളീ മലര്‍ തേന്‍ കിളി
പൈങ്കിളീ മലര്‍ തേന്‍ കിളി (ആയിരം)

മഞ്ഞുവീണതറിഞ്ഞില്ലാ
പൈങ്കിളീ മലര്‍ തേന്‍ കിളി
വെയില്‍ വന്നുപോയതറിഞ്ഞില്ല
പൈങ്കിളീ മലര്‍ തേന്‍ കിളി
മഞ്ഞുവീണതറിഞ്ഞില്ലാ
വെയില്‍ വന്നുപോയതറിഞ്ഞില്ല
ഓമനേ നീ വരും നാളുമെണ്ണിയിരുന്നു ഞാന്‍
പൈങ്കിളീ മലര്‍ തേന്‍ കിളി
വന്നു നീ വന്നു നിന്നു നീയെന്റെ
ജന്മ സാഫല്ല്യമേ (വന്നു...)
(ആയിരം)

തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തംബുരു മീട്ടിയോ
ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ
പൈങ്കിളീ മലര്‍ തേന്‍ കിളി
പൈങ്കിളീ മലര്‍ തേന്‍ കിളി (തെന്നലുമ്മകള്‍...)

എന്റെ ഓര്‍മ്മയില്‍ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ
എന്നില്‍ നിന്നും പറന്നുപോയൊരു ജീവ ചൈതന്യമേ
ആയിരം കണ്ണുമായ്‌ കാത്തിരുന്നു നിന്നെ ഞാന്‍....

ചിത്രം : നോക്കെത്താ ദൂരത്ത് കണ്ണും നട്ട്...

Wednesday, September 13, 2006

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
എന്തിനു നീയെന്നെ വിട്ടകന്നു
എവിടെയോ പോയ്‌ മറഞ്ഞു...

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
എന്തിനു നീയെന്നെ വിട്ടയച്ചു
ആകലാന്‍ അനുവദിച്ചു...
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍...
സ്നേഹിച്ചിരുന്നെങ്കില്‍...

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്
‍എല്ലാം സഹിച്ചു നീ എന്തേ ദൂരേ മാറി അകന്നു നിന്നു
മൗനമായ്‌ മാറി അകന്നു നിന്നു
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
എല്ലാമറിഞ്ഞ നീ എന്തെ എന്നെ മാടി വിളിച്ചില്ല
ഒരിക്കലും അരുതെന്നു പറഞ്ഞില്ല
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
സ്നേഹിച്ചിരുന്നെങ്കില്‍...

അരുതേ എന്നൊരു വാക്കു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍
അകലാതിരുന്നേനെ ഒരുനാളും അകലാതിരുന്നേനെ
നിന്നരികില്‍ തല ചായ്ച്ചുറങ്ങിയേനെ
ആ മാറിന്‍ ചൂടെറ്റുണര്‍ന്നേനെ
ആ ഹൃദയത്തിന്‍ സ്പന്ദനമായ്‌ മാറിയേനെ ഞാന്‍

അരുതേ എന്നു പറഞ്ഞില്ല എങ്കിലും
എന്തേ അരികില്‍ നീ വന്നില്ല
മടിയില്‍ തല ചായ്ച്ചുറങ്ങീല
എന്‍ മാറിന്‍ ചൂടേറ്റുണര്‍ന്നീല
എന്‍ ഹൃദയത്തിന്‍ സ്പന്ദനമായ്‌ മാറിയില്ല
നീ ഒരിക്കലും സ്പന്ദനമായ്‌ മാറിയില്ല
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
സ്നേഹിച്ചിരുന്നെങ്കില്‍...

സ്വന്തം സ്വപ്നമായ്‌ മാറും വിധിയുടെ
കളിയരങ്ങല്ലെ ജീവിതം...
അന്നു ഞാന്‍ പടിയ പട്ടിന്റെ പല്ലവി
അറിയാതെ ഞനിന്നൊര്‍ത്തുപോയി...
നിനക്കയ്‌ തോഴി പുനര്‍ജ്ജനിക്കാം
ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം
(ഇത്രമേല്‍)

Monday, September 11, 2006

നിനക്കായ്


ഇരിങ്ങണ്ണൂരിന് വേദാന്തവും, കഥകളി സംഗീതവും മാത്രമല്ല അല്‍പ്പം ചിത്രകലകൂടി വശമുണ്ട്... ഇരിങ്ങണ്ണൂര്‍ വരച്ച ഒരു ആധുനിക ചിത്രം... ഈ ചിത്രത്തെകുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ....

Saturday, September 09, 2006

പഞ്ചാക്ഷരകീ‌ര്‍ത്തനം

നരനാ‌യിങ്ങനെ ജനിച്ചുഭൂമിയി‌ല്‍
നരകവരിധി നടുവി‌ല്‍ ഞാന്‍
നരകത്തി‌ല്‍ നിന്നു കരകേറ്റീടേണം
തിരുവൈക്കം വാഴും ശിവശംഭോ.

മരണകാലത്തെ ഭയത്തെചിന്തിച്ചാ‌ല്‍
മതിമറന്നുപോം മനമെല്ലാം
മനതാരി‌ല്‍‌വന്നു വിളയാടീടേണം
തിരുവൈക്കം വാഴും ശിവശംഭോ

ശിവശിവ! ഒന്നും പറയാവതല്ലേ
മഹമായ തന്റെ പ്രകൃതികള്‍
മഹമായ നീക്കീട്ടരുളേണം നാഥാ!
തിരുവൈക്കം വാഴും ശിവശംഭോ

വലിയൊരു കാട്ടിലകപ്പെട്ടേനഹം
വഴിയും കാണാതെയുഴലുമ്പോള്‍
വഴിയില്‍ നേ‌ര്‍വഴിയരുളേ‌ണം നാഥാ!
തിരുവൈക്കം വാഴും ശിവശംഭോ

എളുപ്പമായുള്ള വഴിയെക്കാ‌ണുമ്പോ‌ള്‍
ഇടക്കിടെയാറു പടിയുണ്ട്
പടിയാറും കടന്നവിടെച്ചെല്ലുമ്പോ‌ള്‍
ശിവനെകാണാകും ശിവശംഭോ.

Thursday, September 07, 2006

ലെറ്റ്‌ അസ്‌ സിംഗ്‌ ത സോങ്ങ്‌ ഓഫ്‌ ലവ്‌

പാടാം നമുക്കു പാടാംവീണ്ടുമൊരു പ്രേമ ഗാനം
പാടി പതിഞ്ഞ ഗാനം പ്രാണനുരുകും
ഗാനം ഗാനം ഗാനം

ലെറ്റ്‌ അസ്‌ സിംഗ്‌ ത സോങ്ങ്‌ ഓഫ്‌ ലവ്‌
ലെറ്റ്‌ അസ്‌ പ്ലെയ്‌ ത ട്യൂണ്‍ ഓഫ്‌ ലവ്‌
ലെറ്റ്‌ അസ്‌ ഷെയര്‍ ത പെയിന്‍സ്‌ ഓഫ്‌ ലവ്‌
ലെറ്റ്‌ അസ്‌ വെയര്‍ ത തോണ്‍സ്‌ ഓഫ്‌ ലവ്‌

ഒരു മലര്‍ കൊണ്ടു നമ്മള്‍ ഒരു വസന്തം തീര്‍ക്കും
ഒരു ചിരി കൊണ്ടു നമ്മള്‍ ഒരു കാര്‍ത്തിക തീര്‍ക്കും
പാല വനം ഒരു പാല്‍കടലായ്‌
അല ചേര്‍ത്തിടും അനുരാഗമാം പൂമാനത്തിന്‍ താഴെ

മധുരമാം നൊമ്പരത്തിന്‍ കഥയറിയാന്‍ പോകാം
മറന്നതില്‍ പോലും മിന്നും സ്മരണ തേടി പോകാം
ആര്‍ത്തിരമ്പും ആ നീലിമയില്‍ അലിഞ്ഞാലെന്തു
മുകില്‍ ബാഷ്പമായ്‌ മറഞ്ഞാലെന്തു തോഴ....

പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമ ഗാനം
പാടി പതിഞ്ഞ ഗാനം പ്രാണനുരുകും
ഗാനം ഗാനം ഗാനം....